നടന്നു തീർക്കേണ്ട വഴികൾ
ഒറ്റപെടലുകൾ...ഒഴിവാക്കപെടലുകൾ... നഷ്ടപ്പെട്ട സ്നേഹബന്ധങ്ങൾ...കണക്കു നിരത്താൻ സാധിക്കില്ല ഒരിക്കലും. നീ തന്നെ കണ്ടു പിടിച്ച കൂട്ടുകാരൻ. നീ തന്നെ ഒഴിവാക്കിയ കൂട്ടുകാരൻ.. അവൻ ഒരു ശതൃവായി മാറാൻ എത്ര നടക്കണം....ജീവിതം നടന്നു തീർക്കേണ്ട നമുക്കെല്ലാവർക്കും അറിയാവുന്ന ഒരുത്തരം.... നിസ്സാരം.. സൗഹൃദങ്ങൾ.....ഒരുപക്ഷെ വാചകങ്ങളിൽ തേനും പാലും ഒഴുക്കുമായിരിക്കും പക്ഷെ സത്യം വിശകലനം ചെയുമ്പോൾ എനിക്ക് കിട്ടിയ ആശയം വികൃതമാണ്... ഒരു കൂട്ടുകാരൻ നൽകുന്ന അനുഭൂതി ഒരിക്കലും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. എന്നാലോ അവൻ നമ്മിൽ നിന്ന് പറന്നകലുമ്പോൾ ഉണ്ടാകുന്ന വേദനയും വിചാരങ്ങളും മനുഷ മസ്തിഷ്കത്തിനു താങ്ങാൻ പറ്റിയെന്നുവരില്ല. ഒരുപക്ഷെ ആത്മഹത്യകളും അക്രമചിന്തകളും ഉടലെടുക്കുന്നത് തകർക്കപ്പെട്ട മനസിനെ പിശാച് കീഴ്പെടുത്തുമ്പോളാകാം. ആദ്യമായ് കാണുമ്പോൾ വല്ലാത്ത സന്തോഷം, പിന്നീട് പറയാൻ ആയിരം കാര്യങ്ങൾ. ചിരിക്കാനും പിണങ്ങാനും സമയം കണ്ടെത്തുന്നവർ. എത്ര തിരക്കിട്ട ജീവിതമാണെങ്കിലും സ്നേഹസല്...