നടന്നു തീർക്കേണ്ട വഴികൾ

ഒറ്റപെടലുകൾ...ഒഴിവാക്കപെടലുകൾ...
നഷ്ടപ്പെട്ട സ്നേഹബന്ധങ്ങൾ...കണക്കു നിരത്താൻ സാധിക്കില്ല ഒരിക്കലും.                             നീ തന്നെ കണ്ടു പിടിച്ച കൂട്ടുകാരൻ. നീ തന്നെ ഒഴിവാക്കിയ കൂട്ടുകാരൻ.. അവൻ ഒരു ശതൃവായി മാറാൻ എത്ര നടക്കണം....ജീവിതം നടന്നു തീർക്കേണ്ട നമുക്കെല്ലാവർക്കും അറിയാവുന്ന ഒരുത്തരം.... നിസ്സാരം..
സൗഹൃദങ്ങൾ.....ഒരുപക്ഷെ വാചകങ്ങളിൽ തേനും പാലും ഒഴുക്കുമായിരിക്കും പക്ഷെ സത്യം വിശകലനം ചെയുമ്പോൾ എനിക്ക് കിട്ടിയ ആശയം വികൃതമാണ്...
ഒരു കൂട്ടുകാരൻ നൽകുന്ന അനുഭൂതി ഒരിക്കലും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. എന്നാലോ അവൻ നമ്മിൽ നിന്ന് പറന്നകലുമ്പോൾ ഉണ്ടാകുന്ന വേദനയും വിചാരങ്ങളും മനുഷ മസ്തിഷ്കത്തിനു താങ്ങാൻ പറ്റിയെന്നുവരില്ല. ഒരുപക്ഷെ ആത്മഹത്യകളും അക്രമചിന്തകളും ഉടലെടുക്കുന്നത് തകർക്കപ്പെട്ട മനസിനെ പിശാച് കീഴ്പെടുത്തുമ്പോളാകാം.

ആദ്യമായ് കാണുമ്പോൾ വല്ലാത്ത സന്തോഷം,  പിന്നീട് പറയാൻ ആയിരം കാര്യങ്ങൾ. ചിരിക്കാനും പിണങ്ങാനും സമയം കണ്ടെത്തുന്നവർ. എത്ര തിരക്കിട്ട ജീവിതമാണെങ്കിലും സ്നേഹസല്ലാപങ്ങൾ മാറ്റിവെക്കാൻ രണ്ടുപേർക്കും കഴിയില്ലായിരുന്നു. നിന്റെ ദുഃഖം എന്റെയും ദുഃഖമാണെന്നു പറഞ്ഞ മനസ്സുകൾ.......എന്തൊക്കെയോ ആയിരുന്നു അവർ രണ്ടുപേരും. കാലം പോലും അമ്പരന്നുപോയ ദൃഢബന്ധം.
ബാല്യം...
ബാല്യം എന്നും ഓർക്കാൻ ഇഷ്ടപെടുന്ന ഓർമ്മകൾ തരുന്നു.എന്നാൽ അവ ഓർമ്മകൾ ആയി കുഴിച്ചുമൂടപെടുന്നു മിക്ക സമയങ്ങളിലും. ഇന്നലെ വരെ കൈകോർത്തുനിന്നവർ ഇന്ന് ചോദിക്കുന്നു എന്തിന് നാം കൈ കോർക്കണം നമ്മുടെ സ്നേഹം നമുക്കറിയാമല്ലോ എന്നാ ന്യായവുമായി. ഒരുപക്ഷെ സത്യമല്ലേ എന്ന് ചിന്തിച്ച വിഡ്ഢി ആണ് ഞാൻ.

ഇവിടെ അവസാനിക്കുന്നു ബാല്യം, നിഷ്കളങ്കത വലിച്ചെറിയപ്പെടുന്നു. ആ മറയിൽ നിന്ന് പുറത്തുവന്നവനാണ് യൗവനം. അവൻ വില്ലനാണ്, തകർക്കാൻ കഴിവുള്ള മാരകവിഷം.
സംസാരിക്കാൻ മറന്നുപോയ രണ്ടുപേർ. ജീവിതത്തിൽ അനാവശ്യമായ ബന്ധങ്ങൾ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയെയുള്ളൂ എന്ന് തിരിച്ചറിയുന്ന കാലം. ചിലപ്പോൾ ഒരുവൻ നിസ്സഹായനായിരിക്കാം എന്നാലും ജീവിത വൈകൃതങ്ങൾ കണ്ടു വിലപിക്കാനെ അവനു സാധിക്കുകയുള്ളു.
കലഹങ്ങളായി കൊലച്ചിരികളായി...ആർക്കോ വേണ്ടി ആരെയോ ബോധ്യപ്പെടുത്താനായി വലിച്ചു കൊണ്ടുപോകുന്ന അർത്ഥമില്ലാത്ത ഒരു കഥ.
കെട്ടുകഥയായി സൂക്ഷിക്കാൻ പോലും യോഗ്യതയില്ലാത്ത നേരിനെ നശിപ്പിച്ച ആർത്ഥശൂന്യത.

മരിച്ചു. എത്ര നിസാരം....ഒരുപക്ഷെ കൂടുതൽ ആലോചനകൾ തെളിയിക്കും അതൊരു മരണമായിരുന്നില്ല എന്ന സത്യം
കൊലപാതകം. സൗകരൃപൂർവ്വം കൊന്നു, കുഴിച്ചുമൂടി.
ഇനി കണക്കു പറയാം....അല്ലെങ്കിൽ അടുത്ത ഇരയെ തേടി ഇറങ്ങാം...
സ്നേഹം എന്ന മനോഹര വികാരം വ്യാഖ്യാനിക്കപ്പെടുമ്പോൾ മനുഷ്യനെ ദുർബലനാക്കാൻ കഴിവുള്ള വികാരമാണന്നെ എനിക്ക് തോണിയിട്ടുള്ളൂ....ഒന്നാലോചിച്ചു നോക്കുമ്പോൾ എത്ര സത്യമാണ്...ഒരമ്മ തന്റെ കുഞ്ഞിന് നൽകുന്ന സ്നേഹം ഭാവിയിൽ തിരിച്ചുകിട്ടപെടുന്നുണ്ടോ? ഈ സത്യം മനസിൽ കരുതി ഒരമ്മയും തന്റെ കുഞ്ഞിനെ സ്നേഹിക്കാതിരുന്നിട്ടും ഇല്ല.
ജീവിതം ഇങ്ങനൊക്കെ തന്നെ ആണെന്ന് മനസിലാകുന്നവൻ മുന്നോട്ടുപോയ്‌ക്കൊണ്ടേയിരിക്കും
ശുഭം....



Comments

Post a Comment

Popular posts from this blog

Smiles to life

The dreams that never came true

അർത്ഥമില്ലാത്ത കഥ