അർത്ഥമില്ലാത്ത കഥ

അർത്ഥമില്ലാത്ത ഒരു കഥ പറഞ്ഞുകൊള്ളട്ടെ....

മെലിഞ്ഞ ശരീരം, ഇരുണ്ട നിറം, ഉറക്കക്ഷീണം മാറാത്ത കണ്ണുകൾ, ചീകി ഒത്തുകാത്ത മുടി, അത്യാവശ്യം പഴക്കമുള്ള വസ്ത്രങ്ങൾ, വെള്ളം കണ്ടിട്ട് നാളുകളായ ശരീരം...ഇങ്ങനൊരു മനുഷ്യൻ ഇതാ നാട്ടിൽ പൊട്ടിമുളച്ചിരിക്കുന്നു.
ആരെയും വകവെക്കാതെ ഇരിപ്പ്  തുടങ്ങിയിട്ട് കുറച്ചേറെ സമയമായി. വഴിയേ പോകുന്നവർ ഒന്ന് തുറിച്ചുനോക്കി പേടിപ്പിച്ചിട് പോകുന്നത് കാണാം...അയാൾ അനങ്ങിയില്ല. തന്റെ കയ്യിൽ ഉണ്ടായിരുന്ന തുണികെട്ട് മാറോട് ചേർത്ത് വിദൂരതയിലേക് നോക്കി എന്തോ മന്ത്രിക്കുന്നുണ്ടായിരുന്നു,ഒരു പ്രാർത്ഥന മന്ത്രം ജപിക്കുന്നത് പോലെ.

"കണ്ടാൽ ലേശം പ്രായം തോന്നിക്കുമെങ്കിലും 35 വയസിൽ താഴെ ആകാനെ വഴിയുള്ളൂ...."ചായകടക്കാരൻ ജോസഫ് ചേട്ടന്റെ അവലോകനം.
"കണ്ടിട്ട് ഒരു തമിഴനെപോലെ.....വഴിതെറ്റി വന്നതാകുമോ..? ഒരുപക്ഷെ സ്വന്തം നാട്ടിൽ നിന്ന് ഒളിച്ചോടിയതാണെങ്കിലോ...?"  കൃഷ്ണൻ ജ്യോത്സ്യൻ ഗണിച്ചു നിരത്തിയ സംശയങ്ങൾ.
നാട്ടുകാർക്ക് ചർച്ചാവിഷയമായി അയാൾ ആ മരച്ചുവട്ടിൽ ഇരിക്കാൻതുടങ്ങിയിട് നേരം ഒരുപാടായി.
കോളേജ് കഴിഞ്ഞു വന്ന ഒരുപറ്റം പെൺകുട്ടികൾ അയാളെ നോക്കി എന്തൊക്കെയോ പിറുപിറുകുന്നതും കാണാൻ ഉണ്ടായിരുന്നു....
ആരും അയാളുടെ അടുത്തേക്ക് പോകാൻ താല്പര്യപ്പെട്ടില്ല...
പതിവില്ലാ കാഴ്ചകളിൽ നിന്നും വ്യത്യസ്തമായ ഒരു അപരിചിതൻ മാത്രമായിരുന്നു അയാൾ എല്ലാവർക്കും.
ദൂരെനിന്ന് വർണ്ണനകളും വിവരണങ്ങളും...
സോഷ്യൽ മീഡിയായിലെ ട്രെൻഡിങ്...
എന്തൊക്കെ കോലഹലങ്ങളാ..

അല്ലയോ മനുഷ്യ താങ്കൾ ആരാണ്, എന്താണിവിടെ ഇരിക്കുന്നത് എന്ന് ചോദിക്കാൻ മാത്രമുള്ള ഹൃദയവിശാലത ആർക്കും അവിടെ ഉണ്ടായിരുന്നില്ല.
ഒരുപക്ഷേ അങ്ങനെ ഒരു വിളി ആയാളും പ്രതീക്ഷിച്ചിരുന്നില്ലായിരിക്കാം....
പ്രശ്ന പരിഹാരത്തിനായി നാട്ടിലെ രാഷ്ട്രീയപ്രവർത്തകന്റെ കീഴിലുള്ള കമ്മിറ്റി അതിഗംഭീര ചർച്ച ആരംഭിച്ചു.
സത്യത്തിൽ ഇവിടെന്താ പ്രശ്നം..
അതെ മനുഷ്യ നിങ്ങൾ മാത്രമാണ് ഇന്നത്തെ പ്രശ്നം....പരിഹാരം കണ്ടേ മതിയാകൂ.
എന്തൊക്കെയോ തീരുമാനത്തിൽ എത്തിയ കമ്മിറ്റി ആരെയോ പ്രതീക്ഷിച്ചിരിക്കുന്നത് പോലെ തോന്നി...
ഇനി എന്ത് എന്നാ ആലോചനയിൽ മുഴുകി നിന്നപ്പോൾ അതാ വന്നു ഒരുകൂട്ടം പൊലീസുകാർ...
നാടകീയ മുഹൂർത്തങ്ങൾ....
പൊലീസുകാർ അയാളെ വളഞ്ഞു...തോക്കിൻ മുനയിൽ നിർത്തി പോലീസ് ജീപ്പിൽ കേറാൻ ആക്രോശിച്ചു...
അത്ഭുതം എന്നുപറയട്ടെ ഒരു പേടിയും ഭാവമാറ്റവും ഇല്ലാതെ അയാൾ തന്റെ ഭാണ്ഡകെട്ടും എടുത്തു വേഗം ജീപ്പിൽ കയറി സ്ഥാനമുറപ്പിച്ചു......താൻ എന്തൊക്കെയോ നേടി എന്നാ ഭാവത്തിൽ നാട്ടുകാരെ നോക്കി ഒന്ന് ചിരിച്ചു...
ജീപ്പ് പാഞ്ഞു...ആൾകൂട്ടം പിരിഞ്ഞും പോയി...

ഇനി നിങ്ങൾക്കു വ്യാഖ്യാനിക്കാം...
നിങ്ങൾക്കു നിഗമനങ്ങളിൽ എത്തുകയും ചെയ്യാം..എല്ലാം നിങ്ങളുടെ സ്വാതന്ത്ര്യം...
അയാൾ ചിലർക്ക് തീവ്രവാദി ആയേക്കാം...
അല്ലെങ്കിൽ ചിലർക്ക് ഒരു സാമൂഹികദ്രോഹി...
ജീവിച്ചു പാരാജയപ്പെട്ട ഒരു ചെറുപ്പക്കാരനും ആകാം...
നന്മ മങ്ങിപ്പോയ സമൂഹത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്ന ഒരു വിഡ്ഢിയും ആകാം....
എന്തിരുന്നാലും അവസാനം എഴുത്തുകാരൻ തുടകത്തിൽ പറഞ്ഞപോലെ അർഥം ഇല്ലാത്ത ഒരു കഥയായി മാത്രമേ തോന്നാൻ പാടുകയുള്ളൂ.
ഇപ്പോൾ ഒരു അർത്ഥശൂന്യത തോന്നിതുടങ്ങിയില്ലേ..?
അവിടെയാണ് വിജയം...
ശുഭം...

Comments

Post a Comment

Popular posts from this blog

Smiles to life

The dreams that never came true